മാതൃകയായി റാന്നി പഞ്ചായത്ത് പ്രസിഡന്റിന്റെ മകളുടെ വിവാഹം


പത്തനംതിട്ട: സ്വന്തം മകൾക്കൊപ്പം മറ്റൊരു മകളെ കൂടി സുമംഗലിയാക്കി ജന പ്രതിനിധി. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം മകളുടെ വിവാഹത്തിനൊപ്പം നടത്തി കൊടുത്ത മംഗലത്തിന്റെ മറ്റൊരു പ്രത്യേകത ശബരിമല അടിവാര ആദിവാസി ഊരിന് പുറത്തു നടക്കുന്ന വിവാഹം എന്നതായിരുന്നു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാലയുടെയും, ജയശ്രീയുടെയും മകൾ ആതിരപ്രകാശിന്റെ വിവാഹമാണ് ചടങ്ങുകൾകൊണ്ട് വ്യത്യസ്തമായത്. അടൂർ പറക്കോട് സ്വദേശി അനിൽ മന്ദിരത്തിൽ അനന്ത കൃഷ്ണനുമായിട്ടായിരുന്നു ആതിരയുടെ വിവാഹം നടന്നത്. സ്വന്തം മകളെ വിവാഹം നടത്തി അയക്കുന്നതോടൊപ്പം, മറ്റൊരു പാവപ്പെട്ട കുട്ടിയുടെ വിവാഹംകൂടി ഇതേ വേദിയിൽ സ്വന്തം ചിലവിൽ നടത്തി കൊടുക്കുവാനാണ് പ്രകാശും കുടുംബവും തീരുമാനിച്ചത്. ഇത് പ്രകാരം പ്ലാപ്പള്ളിയിലെ വനത്തിൽ റോഡിനോട് ചേർന്ന് ഷെഡ് കെട്ടി താമസിക്കുന്ന ഓമനയുടെ അഞ്ച് മക്കളിൽ മൂത്ത കുട്ടിയായ സോമിനിയുടെ വിവാഹം, ളാഹ മഞ്ഞതൊട്ടിലെ ഊരിൽ ഷെഡ് കെട്ടി താമസിക്കുന്ന മാധവന്റെ മകനായ രാജിമോനുമായിട്ടാണ് നടത്തിയത്. ആദിവാസി ആചാര പ്രകാരമാണ് ഈ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്.

വധുവിനും സഹോദരങ്ങൾക്കും ഓമനയ്ക്കും വരനും ഉൾപ്പെടെ ആവശ്യത്തിന് ധരിക്കുവാനുള്ള തുണിത്തരങ്ങളും വധുവിനുള്ള സ്വർണ്ണ മാലയും താലിയും വരനുള്ള മോതിരവും വാങ്ങി നൽകിയാണ് വിവാഹം നടത്തിയത്. പൂമാലകൾ ഉൾപ്പെടെ വിവാഹ സംഘം എത്തുന്നതിനുള്ള എല്ലാ ചിലവുകളും പ്രകാശ് കുഴികാലയുടെ കുടുംബമാണ് നൽകിയത്. വധുവിനെയും കല്ല്യാണ പെണ്ണായി ഒരുക്കിയാണ് വിവാഹ വേദിയിൽ എത്തിച്ചത്. ഇവർക്ക് വീട് വെയ്ക്കുന്നതിനും ജോലി ലഭിക്കുന്നതിനും ഉൾപ്പെടെ സഹായവും നൽകുമെന്നും പ്രകാശ് പറഞ്ഞു.

ആന്റോ ആന്റണി താലി മാല എടുത്തു നൽകിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മാലയും വരനെ ഏൽപ്പിച്ചു. എംഎൽഎ പ്രമോദ് നാരായണൻ, മുൻ എംഎൽഎ രാജു എബ്രഹാം, ജില്ല പഞ്ചാ പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ബ്ലോക് പഞ്ചാ പ്രസിഡന്റ് കെഎസ് ഗോപി, മുൻ ദേവസ്വം പ്രസിഡന്റ് എ പത്മ്മകുമാർ, അയ്യപ്പ സേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി വിജയകുമാർ, മുൻ എംപി ഫ്രാൻ‌സിസ് ജോർജ്, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, റിങ്കു ചെറിയാൻ, ഷൈൻജി കുറുപ്പ്, പിവി അനോജ് കുമാർ, സതീഷ് കെ പണിക്കർ, ഭദ്രൻ കല്ലയ്ക്കൽ, ആലിച്ചൻ ആറൊന്നിൽ, സമദ് മേപ്പുറത്ത്, പഞ്ചായത്ത് പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ, സംസ്കാരിക സാമൂഹ്യ ഉദ്യോഗസ്ഥ സമുദായ പ്രതിനിധികളും നേതാക്കളും ഉൾപ്പെടെ മുവായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

article-image

ASDDASDASAS

You might also like

Most Viewed