താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 3 വയസ്സുകാരന് ദാരുണാന്ത്യം


താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം സംഭവിച്ച മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. കുട്ടിയെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷെറീജ ഹഫ്സിയാണ് മാതാവ്. ഫാത്തിമ ജന്ന സഹോദരിയാണ്. വൈകീട്ട് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

article-image

saasadsads

You might also like

Most Viewed