നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പ് നൽകി കെ.ടി ജലീൽ


തിരുവനന്തപുരം: "മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ പാർട്ടിയിൽ തന്നെയാണ്”- സോളാര്‍ കേസുമായി ബന്ധപ്പെട്ട നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ജലീൽ പറഞ്ഞു. സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോ. കരുണാകരനെ തുരത്താൻ ചാരക്കേസ് കൊണ്ടുവന്നത് കോൺഗ്രസ് എ ഗ്രൂപ്പായിരുന്നില്ലേയെന്നും ജലീൽ ചോദിച്ചു.

 

നമ്പി നാരായണനടക്കമുള്ളവരെ ക്രൂരമായി വേട്ടയാടി. ചാരവൃത്തി കേസിന് ശേഷം കോൺഗ്രസുകാർ തന്നെ ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു കേസാണ് സോളാർ കേസ്. സോളാറിന്റെ ശിൽപിയും പിതാവും കോൺഗ്രസുകാരാണ്. സരിതയുടെ കത്ത് പ്രസിദ്ധീകരിച്ചതും കോൺഗ്രസുകാരാണ്. ആദ്യം പരാതി നൽകിയ മല്ലേലി ശ്രീധരൻ നായർ കെ.പി.സി.സി അംഗമായിരുന്നു. ഇടതുപക്ഷക്കാരനായിരുന്നില്ല. യു.ഡി.എഫ് സർക്കാരാണ് സോളാർ തട്ടിപ്പ് കേസിൽ 2013 ൽ സരിതയെ അറസ്റ്റ് ചെയ്യുന്നത്. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജോപ്പനെയും ഗൺമാൻ സലീം രാജിനെയും നീക്കം ചെയ്തത് പിണറായി വിജയൻ ആണോയെന്നും ജലീൽ ചോദിച്ചു. യു.ഡി.എഫ് സർക്കാർ നിയോഗിച്ച ശിവരാജൻ കമീഷൻ റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയത് ആരാണെന്നും ഈ രക്തത്തിൽ കോൺഗ്രസുകാർക്ക് മാത്രമാണ് പങ്കെന്നും ജലീൽ പറഞ്ഞു.

article-image

adsadsadsads

You might also like

Most Viewed