വിഴുപ്പലക്കലിന് ഇല്ല, ശക്തമായി പ്രവർത്തിക്കും'; പ്രതിഷേധത്തിൽ നിന്ന് പിന്മാറി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലെ അവഗണനയിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുമെന്നും വിഴുപ്പലക്കലിന് ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കും. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് തന്റെ ദൗത്യമാണ്. പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും. ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഔദ്യോഗിക പദവികളിൽ നിന്ന് ഒഴിവാക്കിയതിൽ ചെന്നിത്തല പ്രതിഷേധം കടുപ്പിക്കും എന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.
DFSDFSDFSDFS