ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതിയുമായി മറ്റൊരു വനിതാ ഡോക്ടർ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. 2018ൽ എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 2018 ൽ ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി ഇപ്പോൾ പരാതി നൽകിയത്. ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. എറണാകുളം സെൻട്രൽ പൊലീസിനാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്ന വനിതാ ഡോക്ടർ പരാതി നൽകിയത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ പരാതിയിൽ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനോജിനെതിരെ അടുത്ത പരാതി ഉയരുന്നത്. ഇന്‍റേണ്‍ഷിപ്പിനിടെ കോട്ടേഴ്സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നുമായിരുന്നു ആദ്യത്തെ പരാതി.
ASDADSADSASADS