പിതാവിനെതിരായ ഗൂഢാലോചന: കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ റിപ്പോർട്ടിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഗൂഢാലോചന സി.ബി.ഐ പുറത്തുകൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സി.ബി.ഐ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരപരാമർശമുള്ളത്. കേരള കോൺഗ്രസ്(ബി) നേതാവ് ഗണേശ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ പറയുന്നു.പരാതിക്കാരി ജയിലിൽ നിന്ന് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. തന്റെ സഹായിയെ വിട്ട് ഗണേശ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ADSADSADSDSAADS