പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്; സിപിഐഎമ്മിന്റെ തകർച്ചയുടെ തുടക്കമാണിത്; വിഡി സതീശൻ


പുതുപ്പള്ളിയിൽ‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർ‍ക്കാരിനുള്ള പ്രഹരമാണ്. സിപിഐഎമ്മിന്‍റെ തകർ‍ച്ചയുടെ തുടക്കമാണിത്.സർ‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയിൽ‍ കോൺഗ്രസിന് കിട്ടി. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

article-image

zdfdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed