ചാണ്ടി തിളങ്ങി; മധുര വിതരണവും റോഡ് ഷോയുമായി യുഡിഎഫ്


കോട്ടയം: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍ മുന്നേറുമ്പോള്‍ ആഘോഷവും റോഡ് ഷോയുമായി യുഡിഎഫ്. വോട്ടെണ്ണല്‍ ആരംഭിച്ച ബസേലിയസ് കോളജിന് മുന്‍പില്‍ തന്നെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സിഎംപി, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് (ജെ) തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകരെല്ലാം ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. യുഡിഎഫിന്‍റെ വിജയം ഉറപ്പിച്ച അയര്‍ക്കുന്നത്തെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ യുഡിഎഫ് മധുര വിതരണം ആരംഭിച്ചിരുന്നു. ലീഡ് 35,000 കടന്നതോടെ പുതുപ്പള്ളിയിലടക്കം കേരളത്തില്‍ പലഭാഗത്തും ആഘോഷ ആരവങ്ങള്‍ സജീവമാകുകയാണ്. ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പിലെ റിക്കാര്‍ഡ് ജയം നേടുമെന്ന് ഉറപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളെക്‌സുകള്‍ ഉള്‍പ്പടെ പുതുപ്പള്ളിയിലും കോട്ടയത്തും ഉയര്‍ത്തിയാണ് യുഡിഎഫ് ആഹ്ലാദം പങ്കുവച്ചത്.

 

പുതുപ്പള്ളി ജംഗ്ഷനിലടക്കം പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തുകയാണ്. നിരത്തിലിറങ്ങി വര്‍ണകടലാസുകളും ഡ്രം സെറ്റുമൊക്കെയായി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കടക്കം ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ഒഴുകുകയാണ്. പള്ളിയുടെ അങ്കണത്തിലും വിജയാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്‍റെ വിജയമാണെന്നടക്കം സമൂഹ മാധ്യമത്തില്‍ നൂറുകണക്കിന് പോസ്റ്റുകളും വന്നു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി കുടുംബ സമേതം നില്‍ക്കുന്ന ചിത്രങ്ങള്‍ മിക്ക ഗ്രൂപ്പുകളിലും നിറഞ്ഞിരിക്കുകയാണ്.

article-image

ADSDASADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed