സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മധ്യ ഒഡിഷ -ഛത്തീസ്ഗഡിന് മുകളിലായി സ്ഥിതി ചെയ്യുന്നു. ഒപ്പം കേരളത്തിലേക്കുള്ള കാലവർഷക്കാറ്റ് ശക്തമായതുമാണ് മഴ വ്യാപകമാകാൻ കാരണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മലയോര തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽകേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
ASDADSDASSA