ആലുവയിലെ എട്ടുവയസ്സുകാരിയുടെ പീഡനം; പൊലീസ് നിര്‍വീര്യമെന്ന് വിഡി സതീശന്‍
കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് അനാസ്ഥ തുടരുകയാണ്. കൃത്യമായി പട്രോളിംഗ് നടക്കുന്നില്ല. മുഖ്യമന്ത്രി താമസിച്ച ആലുവ ഗസ്റ്റ്ഹൗസ് പൊലീസ് ബന്തവസില്‍ ആയിരുന്നു. അപ്പോഴാണ് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
'ഹൃദയം നുറുങ്ങുന്ന സംഭവം ആലുവയില്‍ ഉണ്ടായിട്ട് ദിവസങ്ങളെ ആയുള്ളൂ. വീണ്ടും നാടിനെ നടുക്കികൊണ്ട് ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയാവുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനെ ഗൗരവമായി ഭരണകൂടമോ പൊലീസോ നോക്കികാണുന്നില്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്. ആലുവയില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടും പൊലീസിന്റെ അനാസ്ഥ ഗൗരവമായി ചൂണ്ടികാട്ടിയിട്ടും പൊലീസ് പട്രോളിംഗിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഒരു മാറ്റവും ഇല്ല. ചോദിക്കുമ്പോള്‍ ആവശ്യമായ ഫോഴ്‌സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി ഇന്നലെ താമസിച്ച ആലുവ പാലസ് മുഴുവന്‍ പൊലീസ് ബന്തവസിലായിരുന്നു. അതിന് ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് അതിക്രമം നടന്നത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് നിര്‍വീര്യമായി കൊണ്ടിരിക്കുകയാണ്.' വി ഡി സതീശന്‍ പറഞ്ഞു.
ആലുവ ഇനിയും ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷത്തിന് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയും ഇല്ല. അയല്‍വാസിയായ സുകുമാരന്റെ ജാഗ്രതയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി. പൊലീസ് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാവുന്ന കാഴ്ച്ചയാണിതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
dfsdfsdfsdfdf