ജി20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കും
ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ബൈഡന്‍റെ കോവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജോ ബൈഡന്‍റെ ഭാര്യ ജിൽ ബൈഡന് അടുത്തനാളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 72കാരിയായ ഇവർക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റിലും കോവിഡ് വന്നിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു. നാളെ ജോ ബൈഡൻ ഇന്ത്യയിലെത്തും. എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. അതേസമയം, ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കളുടെ സുരക്ഷയ്ക്കായി ഡൽഹി നഗരം കനത്ത സുരക്ഷാവലയത്തിലായി. കര മുതൽ ആകാശം വരെ നീളുന്നതാണു സുരക്ഷാക്രമീകരണം. സുരക്ഷാ ജോലിക്കായി 1,30,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു.
അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉൾപ്പെടുന്നതാണ് ജി 20. ഉച്ചകോടിയിൽനിന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങാകും പങ്കെടുക്കുക. പുടിനു പകരം വിദേശകാര്യമന്ത്രി സെർജി ലാവറോവ് പങ്കെടുക്കും. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
sdgdsg