മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരേ കേസ്


തിരുവനന്തപുരം: മദ്യത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരേ കേസ്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് എക്സൈസ് സ്വമേധയാ കേസെടുത്തത്. അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യംപാടില്ലെന്ന നിയമം നിലനിൽക്കെയാണ് മുകേഷ് നായർ യൂട്യൂബ് വഴി ബാറുകളുടെ പരസ്യം പ്രചരിപ്പിച്ചത്. ഏറെക്കാലമായി ഇയാൾ മദ്യഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മുന്പ് സമാനമായ കേസിൽ ഇയാൾക്കെതിരേ കൊട്ടാരക്കരയിലും കേസെടുത്തിരുന്നു.

article-image

dsdfgdffh

You might also like

  • Lulu Exchange
  • Straight Forward

Most Viewed