താനൂർ ബോട്ടപകടക്കേസിലെ ഒന്നാം പ്രതി നാസറിന് ജാമ്യം


താനൂർ ഒട്ടുംപുറം തൂവൽതീരത്തെ പുഴയിൽ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ട് ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. മേയ് ഏഴിന് നടന്ന നാസര്‍ അപകടത്തിന്റെ പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. 101 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് റിമാൻഡിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത് പ്രതികൾക്കും ഹൈകോടതി ജാമ്യം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ പോര്‍ട്ട് ഉദ്യോഗസ്ഥരായ ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ട് യാര്‍ഡില്‍ പണി കഴിപ്പിക്കുമ്പോള്‍ തന്നെ പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്.

മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നുവെന്ന വിവരം കിട്ടിയിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കിയത്. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ കോടതി സ്വമേധയാഎടുത്ത കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

article-image

saddsaadsads

You might also like

Most Viewed