പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി.തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ആയ കോട്ടയം ആർഡിഒ വിനോദ് രാജിന്‍റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കോട്ടയം ഡിസി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. എന്നിവര്‍ ജെയ്ക്കിനൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു.

ഡിവെെഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. 2016ല്‍ 26-ാം വയസിലാണ് ജെയ്ക് സി.തോമസ് ആദ്യമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു എതിർ സ്ഥാനാര്‍ഥി. 2021ലും ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ജെയ്ക് ആയിരുന്നു മത്സരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാലും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. ഇരുവരും രാവിലെ 11.30ന് പാമ്പാടി ബിഡിഒ മുമ്പാകെയാകും പത്രിക നല്‍കുക.

article-image

ADSADSADSAS

You might also like

Most Viewed