അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു
തമിഴ്നാട്ടിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ചാണ് അരിക്കൊമ്പന് മയക്കുവെടി വെച്ചത്.
അരിക്കൊന്ന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു . കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. അരിക്കൊമ്പൻ ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. അരിക്കൊമ്പനെ കുംകിയാനകളുടെ സഹായത്താൽ അനിമൽ ആംബുലൻസിൽ കയറ്റി കാട്ടിനുള്ളിൽ വിടും.
asdfadsfads