കോഴിക്കോട് ബീച്ചിൽ പന്തുകളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി


രണ്ട് കുട്ടികളെ കാണാതായി. മുഹമ്മദ് ആദിൻ, ആദിൽ ഹസ്സൻ എന്ന കുട്ടികളെയാണ് കാണാതായത്. ഫയർഫോഴ്സും പോലീസും കുട്ടികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് ഒളവണ്ണ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച ദിവസം ബീച്ചിൽ തിരക്കുള്ള ദിവസമാണ്. നിരവധി കുട്ടികൾ പന്തുകളിക്കാനും മറ്റുമായി എത്തുന്ന സമയവുമാണ്. ഇത്തരത്തിൽ പന്തുകളിക്കാൻ വന്നതാണ് 3 കുട്ടികൾ. വെള്ളത്തിൽവെച്ചാണ് കുട്ടികൾ പന്തുകളിച്ചത്. ഇതിനിടയിൽ മൂവരും തിരയിൽ അകപ്പെടുകയായിരുന്നു. ഇതിൽ ഒരു കുട്ടിക്ക് നീന്തിരക്ഷപ്പെടാൻ സാധിച്ചെങ്കിലും മറ്റ് രണ്ട് പേർക്ക് കഴിഞ്ഞില്ല.

ശക്തമായ തിരയാണ് കടലിൽ അനുഭവപ്പെടുന്നത്. ഇതാകാം കുട്ടികളുടെ അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. സംഭവം അറിഞ്ഞയുടൻതന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ സജീവമായുണ്ട്.

article-image

sdadfsdfsdfs

You might also like

Most Viewed