വയനാട് കൃഷ്ണഗിരിയിൽ പുതിയ ജില്ലാ ജയിൽ വരുന്നു


സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം കൂടി വരുന്നതിന്‍റെ ഭാഗമായി ജില്ല തലങ്ങളിൽ ജയിലുകളുടെ എണ്ണവും വർധിപ്പിക്കുന്നു. വയനാട് കൃഷ്ണഗിരിയിൽ പുതിയ ജില്ലാ ജയിൽ വരുന്നതായി ഹെഡ് ക്വാർട്ടേഴ്സ് ജയിൽ ഡിഐജി എം.കെ. വിനോദ്കുമാർ പറഞ്ഞു. മണ്ണാർക്കാട് ജില്ലാ ജയിൽ നിർമാണത്തിന്‍റെ മുന്നോടിയായി ചുറ്റുമതിൽ നിർമാണം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

കൃഷ്ണഗിരിയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്‍റെ രേഖകൾ താഹസിൽദാർ ഷാജി ഡിഐജി എം.കെ വിനോദ് കുമാറിന് കൈമാറി. റവന്യൂ വകുപ്പിന്‍റെ നാല് ഏക്കർ സ്ഥലത്താണ് ആധുനിക സൗകര്യത്തോടുകൂടി ജില്ലാ ജയിൽ വരുന്നത്.

You might also like

Most Viewed