കോളജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു
താമരശേരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചശേഷം ചുരത്തില്‍ ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.
കോളജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി വീട്ടിലേയ്‌ക്കെന്നു പറഞ്ഞ് ചൊവ്വാഴ്ചയാണ് ഇവിടെനിന്ന് ഇറങ്ങിയത്. വീട്ടിലെത്താതിരുന്നതോടെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. വ്യാഴാഴ്ച താമരശേരി ചുരത്തില്‍ നടന്ന പോലീസ് പട്രോളിംഗിലാണ് പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
asdadsadfs