പുതുതായി പണിത സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണു; ഒഴിവായത് വൻ ദുരന്തം


അധ്യായനവർഷാരംഭത്തിൽ തന്നെ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണു. തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പായതിനാല്‍ വലിയ അപകടം ഒഴിവായി.

ഇന്ന് പുലര്‍ച്ചെ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി അധ്യാപകര്‍ അടക്കമുള്ളവര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഒന്നാം നിലയിലെ പണി പൂര്‍ത്തിയാക്കി രണ്ടാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടമാണ് ഇടിഞ്ഞ് വീണത്.

article-image

asadsads

You might also like

Most Viewed