വയനാട് പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ പ്രസിഡന്‍റ് അറസ്റ്റില്‍, സെക്രട്ടറി റിമാന്‍ഡില്‍
വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് മുന്‍ പ്രസിഡനന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിനെയും ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവിയെയും പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രമാദേവിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് രാത്രി വൈകി അവിടെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ ഏബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബാങ്കില്‍ മുന്‍ ഭരണസമിതിയുടെ കാലത്തു നടന്ന വായ്പ ഇടപാടുമായി ബന്ധപ്പെട്ടു പുല്‍പ്പള്ളി സ്വദേശി ഡാനിയേല്‍ നല്‍കിയ പരാതിയില്‍ 2022 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഏബ്രഹാമും രമാദേവിയും. പുല്‍പ്പള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും ഈ കേസില്‍ പ്രതിയാണ്. അനുവദിച്ച വായ്പ തുക നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ഡാനിയേലിന്‍റെ പരാതി. വഞ്ചന അടക്കം കുറ്റങ്ങള്‍ക്കാണ് മൂവര്‍ക്കുമെതിരേ കേസ്.
കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ കിഴക്കേ ഇടയിലത്ത് രാജേന്ദ്രന്‍ നായരുടെ(55) ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഏബ്രഹാമിനും രമാദേവിക്കും എതിരായ പോലീസ് നടപടി. ബുധനാഴ്ച രാവിലെയാണ് പോലീസ് രമാദേവിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്. വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തി കോടതില്‍ ഹാജരാക്കുകയായിരുന്നു.
fghdsfghdsgh