കണ്ണൂർ ട്രെയിന്‍ തീപിടിത്തത്തില്‍ അട്ടിമറി; അന്വേഷണം തുടങ്ങി, ഒഴിവായത് വന്‍ ദുരന്തം


റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീപിടിച്ച സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ. എന്നാൽ ഇപ്പോൾ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അഡീഷണൽ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചു. തീപിടിത്തത്തിന്‍റെ വ്യക്തമായ കാരണം ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. തീപിടിത്തമുണ്ടായ കോച്ച് റെയില്‍വേ സീല്‍ ചെയ്തു. ഫോറന്‍സിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തമാണ്. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

എലത്തൂരില്‍ ഷാറൂഖ് സെയ്ഫി ആക്രമണം നടത്തിയ അതേ ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. കണ്ണൂര്‍ സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. ട്രെയിനിന്‍റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. കോച്ച് പൂര്‍ണമായും കത്തിനശിച്ചു. കാനുമായി ഒരാള്‍ കോച്ചിന് സമീപത്തേക്ക് നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കത്തിയ കോച്ചിന്‍റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയിലാണ്. ഇതുവഴി ഇന്ധനമൊഴിച്ച് തീയിട്ടതാകാമെന്നാണ് നിഗമനം.

article-image

dfsdsds

You might also like

Most Viewed