ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കും: ബ്രിജ് ഭൂഷണ്‍


ലൈംഗികാരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ താന്‍ തൂങ്ങി മരിക്കുമെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രസ്താവന. എല്ലാ ആരോപണങ്ങളും നിരസിക്കുന്നു. ഗുസ്തി താരങ്ങളുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കട്ടെ. ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അതിനിടെ, ബ്രിജ് ഭൂഷണ്‍ സിംഗിനെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ലഭിക്കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഡല്‍ഹി പോലീസ് നിലപാടെടുത്തു.

ബ്രിജ് ഭൂഷണ്‍ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. അനീതിയില്‍ പ്രതിഷേധിച്ചു ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കി ഇന്ത്യാഗേറ്റില്‍ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം ഗുസ്തി താരങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

article-image

asdadsfadfs

You might also like

Most Viewed