കാഞ്ഞിരപ്പുഴയില്‍ സിപിഐ സീറ്റ് പിടിച്ചെടുത്ത് ബിജെപി


കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കല്ലമലയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. സിപിഐയില്‍ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ശോഭന 92 വോട്ടുകള്‍ക്ക് വിജയിച്ചു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആര്‍. ഭാനുരേഖ വിജയിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്‍റെ പിന്തുണയോടെ മത്സരിച്ച ഭാനുരേഖക്ക് 417 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു.

കരിമ്പ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഫ് സ്ഥാനാര്‍ഥി നീതു സ്വരാജ് 189 വോട്ടുകള്‍ക്ക് വിജയിച്ചു. ലക്കിടി പേരൂരില്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന്‍ ടി. മണികണ്ഠന്‍ 237 വോട്ടിന് വിജയിച്ചു. മുതലമട 17-ാം വാര്‍ഡ് സിപിഎമ്മില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി. മണികണ്ഠന്‍ 124 വോട്ടിന് വിജയിച്ചു.

article-image

dfsdfsfd

You might also like

Most Viewed