പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പരാതിക്കാരന്‍ മരിച്ച നിലയില്‍
വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ മരിച്ച നിലയില്‍. ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
73000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാര്‍ പറഞ്ഞു. സഹകരണ ബാങ്കിന്റെ വായ്പാ തട്ടിപ്പിന്റെ ഇരയാണ് രാജേന്ദ്രന്‍. 2017മുതല്‍ രാജേന്ദ്രന്‍ ഇതില്‍ നിരാശനായിരുന്നു. 70 സെന്റ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിന്റെ മറവിലാണ് കോണ്‍ഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്.
വായ്പാ തട്ടിപ്പ് കേസില്‍ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. കേസെടുത്തെന്ന് പറയുന്നതല്ലാതെ നടപടികളൊന്നും നടന്നിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
saddfdfdfs