പിണറായിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്രാനുമതി
മുഖ്യന്ത്രി പിണറായി വിജയന്‍റെ യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. അടുത്ത മാസമാണ് മുഖ്യമന്ത്രി വിദേശത്ത് സന്ദര്‍ശനം നടത്തുക. ജൂണ്‍ ഏഴിന് യാത്ര തിരിക്കുന്ന മുഖ്യമന്ത്രി 13 വരെ യുഎസില്‍ തുടരും. പിന്നീട് ക്യൂബയിലേയ്ക്ക് തിരിക്കുന്ന മുഖ്യമന്ത്രി 18 വരെ അവിടെ തുടരും. യുഎസില്‍ എത്തുന്ന മുഖ്യമന്ത്രി ലോക കേരളാ സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തും.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും, ആരോഗ്യവകുപ്പ് സെക്രട്ടറിയും പങ്കെടുക്കും.
dfgdfgfgd