തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ അടക്കം സംസ്ഥാനത്തെ ഒന്‍പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുട്ടട, കണ്ണൂര്‍ പള്ളിപ്രം എന്നിവയാണ് കോര്‍പറേഷന്‍ വാര്‍ഡുകള്‍. കൂടാതെ രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 29 പേര്‍ സ്ത്രീകളാണ്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്.
fdfdfs