കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാപ്രദർശനം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. യാത്രക്കാരിയായിരുന്ന യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. തനറെ ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ യുവതി പരാതി ഒന്നും നൽകിയിട്ടില്ല. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറഞ്ഞു. മൊബൈൽ എടുത്ത് പെട്ടന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചു. മറ്റ് ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേർത്തു.
മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പരാതി നൽകുമെന്ന് യുവതി പ്രതികരിച്ചു. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
lp@[opio