ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്


ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഏപ്രിൽ 24 മുതൽ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂർ മഡനപ്പള്ളി സ്വദേശിയാണ്. 1987ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

2013ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമനം. 2019ൽ കേരള ഹൈക്കോടതിയിലേക്കു നിയമനം. സുപ്രീംകോടതി കൊളീജിയം ഏപ്രിൽ 19ന് ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു.

article-image

dfgdfg

You might also like

Most Viewed