സംസ്ഥാനത്ത് അഴിമതി വ്യാപകമെന്ന് മുഖ്യമന്ത്രി :മുഖ്യമന്ത്രി അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറെന്ന് വി.ഡി.സതീശന്‍
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രഭാഷണം ചിരിയുണര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ നടന്ന അഴിമതികള്‍ അറിഞ്ഞില്ലേയെന്ന് സതീശന്‍ ചോദിച്ചു. അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി തുടര്‍ച്ചയായി അഴിമതി നടക്കുകയാണ്. അപ്പോഴാണ് അദ്ദേഹം കൈക്കൂലിക്കാരനായ വില്ലേജ് അസിസ്റ്റന്‍റിനെ കളിയാക്കുന്നത്.
തനിക്കെതിരായ അഴിമതിയില്‍ മറുപടി പറയാതെ പേടിച്ചോടുന്ന ആളാണ് പിണറായി. ആയിരം കോടി രൂപ പോക്കറ്റടിക്കാനാണ് അഴിമതി കാമറകള്‍ സ്ഥാപിച്ചതെന്നും സതീശന്‍ ആരോപിച്ചു. ജൂണ്‍ അഞ്ചിന് എഐ കാമറകള്‍ സ്ഥാപിച്ച സ്ഥലത്ത് യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തും. ക്യാമറയ്ക്ക് കേടുപാടുകള്‍ വരുത്തില്ലെന്നും സതീശന്‍ പറഞ്ഞു.
asddasads