അരിക്കൊമ്പൻ്റെ പേരിൽ തട്ടിപ്പ്: പിരിച്ചെടുത്തത് ലക്ഷങ്ങൾ, സന്ദേശങ്ങൾ ഡിലീറ്റാക്കി ഗ്രൂപ്പ് അഡ്മിൻ മുങ്ങി!


അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കുന്നതിന് കേസ് നടത്താനെന്ന വ്യാജേനെ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് വാട്ട്സ് ഗ്രൂപ്പ് അഡ്മിൻ മുങ്ങി. അരിക്കൊമ്പന് ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ പറഞ്ഞാണ് പണപ്പിരിവ് നടത്തിയത്. അരിക്കൊമ്പന് വേണ്ടി ഏഴ് ലക്ഷം രൂപ പിരിച്ചെടുത്തതായി വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയ ഗ്രൂപ്പുകളിൽ അംഗമായിരുന്നവർ ഉൾപ്പെടെ ആരോപണവുമായി രംഗത്തുവന്നത്.

അരിക്കൊമ്പനെ മടക്കിയെത്തിക്കാൻ കേസ് നടപടികൾ നടത്താനായി പണപ്പിരിവ് നടന്നുവെന്ന ആരോപണം ജില്ലയിലെ ചില കർഷക സംഘടനകൾ നടത്തിയിരുന്നു. അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയ വാട്ട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ അഡ്മിൻ ഡിലീറ്റ് ചെയ്തതായി ആരോപണമുയർന്നു. 'എന്നും അരിക്കൊമ്പനൊപ്പം' എന്ന പേരിലാണ് വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഇതേ ഗ്രൂപ്പിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അരിക്കൊമ്പന് ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ പറഞ്ഞാണ് പണപ്പിരിവ് നടന്നതെന്നാണ് ആരോപണം. അരിക്കൊമ്പൻ്റെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിവിധ അക്കൗണ്ടുകൾ നിലവിലുണ്ട്. ആയിരക്കണക്കിനാളുകളാണ് ഈ പേജുകൾ ഫോളോ ചെയ്യുന്നത്.

article-image

fddfgdfg

You might also like

Most Viewed