രക്തസാക്ഷികളെ അധിക്ഷേപിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി


രക്തസാക്ഷികളെ അധിക്ഷേപിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവരാണെന്നും ചിലർ സമരത്തിന് പോയി പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നുമായിരുന്നു ബിഷപ്പിന്റെ പരാമർശം. അപ്പോസ്തലൻമാർ നൻമയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അവരെപ്പോലെയല്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

ഒരു വൈദീകന് ചേരാത്ത രീതിയിലുള്ള അധിക്ഷേപ പരാമർശങ്ങളാണ് പ്ലാംപാനി നടത്തിയത് എന്ന വ്യാപകവിമര്ശനങ്ങളാണ് ബിഷപ്പിനെതിരെ ഉയരുന്നത്. റബർ വില 300 രൂപയായി വർദ്ധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞത് വൻ വിവാദമായിരുന്നു. കെസിവൈഎം തലശ്ശേരി അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ജോസഫ് പാംപ്ലാനി. രക്തസാക്ഷികളെ അധിക്ഷേപിച്ച ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെയും ബിഷപ്പിന്റെ പല പ്രസംഗങ്ങളും വിവാദമായിരുന്നു.

 

article-image

dfsdfsdfgs

You might also like

Most Viewed