പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 30 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇക്കാര്യം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്നും ജയന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പീഡന വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതി പിടിയിലായത്.
gfdfgdfg