തൃശൂരിൽ അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂരിൽ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘർഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികൾ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി.
അതിഥി തൊഴിലാളിയുടെ മകന്‍ നാജുർ ഇസ്ലാമാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നജ്മയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളായ കുടുംബങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയുണ്ടായ സംഘർഷം ഇന്ന് രാവിലെയും തുടരുകയായിരുന്നു.
ു്ി