പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും: കെകെ രമയ്ക്ക് വധ ഭീഷണി


വടകര എംഎൽഎ കെകെ രമയ്ക്ക് നേരെ വധ ഭീഷണി സന്ദേശം. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണിക്കത്തിൽ ആവശ്യപ്പെടുന്നു.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തെ തുടർന്ന് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ച് സൈബർ ആക്രമണവും നടന്നിരുന്നു.

article-image

sgg

You might also like

Most Viewed