നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്ക്


നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് സംഭവം.


കോസ്റ്റ് ഗാർഡ് ഹാങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്തു 5 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. റൺവേയ്ക്ക് തൊട്ടു പുറത്തു ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ തൽക്കാലം അടച്ചത്.

article-image

htfhgfhgf

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed