വയനാട്ടിൽ‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ‍ സിപിഎം പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ. സുധാകരൻ


വയനാട്ടിൽ‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ‍ സിപിഎം അടക്കമുള്ള പാർ‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷൻ‍ കെ. സുധാകരൻ. നിയമചരിത്രത്തിൽ‍ ആദ്യമായിട്ടാണ് ഒരു ജുഡീഷ്യൽ‍ മജിസ്‌ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നത്. പരാതിയുടെ യാഥാർ‍ഥ്യം എന്താണെന്ന് മനസ്സിലാക്കാതെയുള്ള ഒരു വിധിന്യായമായിട്ടാണ് നിയമവിദഗ്ദ്ധർ‍ അടക്കം ഈ സംഭവത്തെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഭരിക്കുന്ന ഭരണകൂടത്തിന് രാഹുൽ‍ ഒരു തലവേദനയാണെന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്. ഇന്ത്യാരാജ്യത്ത് നടക്കുന്ന കാര്യങ്ങൾ‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ആർ‍എസ്എസിനോടും ഫാസിസത്തോടും പടവെട്ടാനുള്ള കഴിവും പ്രാപ്തിയും കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

പുതിയ സാഹചര്യത്തിൽ‍ വയനാട്ടിൽ‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാൽ‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “നിശ്ചയമായും, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുള്ളത്. അങ്ങനെ വരികയാണെങ്കിൽ‍ അത്തരമൊരു ചിന്തയ്ക്ക് രൂപം പകരാന്‍ എളുപ്പത്തിൽ‍ സാധിക്കുമെന്നാണ് കരുതുന്നത്’ സുധാകരന്‍ പറഞ്ഞു.

രാഹുൽ‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിൽ‍ ഒരു അനിവാര്യമായ നേതാവാണെന്ന് എതിർ‍ക്കുന്നവർ‍ പോലും ഉൾ‍ക്കൊള്ളുന്നു. നേരത്തെ പിന്തുണയ്ക്കാത്തവർ‍പോലും ഇപ്പോൾ‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേർ‍ത്തു.

article-image

rydry

You might also like

Most Viewed