വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ
വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ. ദുബായിൽ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞത്. പല തവണ ജീവനക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ ഇതൊന്നും വകവെയ്ക്കാതെ ബഹളം വെയ്ക്കുകയായിരുന്നു.
ദുബായിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്റിഗോ എയർലൈൻസിന്റെ 6E 1088 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം വിമാനത്തിൽ വെച്ച് കഴിച്ച ശേഷമാണ് ഇവർ ബഹളം വെച്ചത്. സഹയാത്രികർ ചോദ്യം ചെയ്തതോടെയാണ് ഇവർ സഹയാത്രികരെ അസഭ്യം പറഞ്ഞത്. ജീവനക്കാർ പലതവണ മുന്നിറിയിപ്പ് നൽകിയിട്ടും ഇവർ മദ്യപാനവും അസഭ്യവർഷവും തുടർന്നുവെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്.
ഐപിസി 336 പ്രകാരം മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിനും എയർക്രാഫ്റ്റ് റൂൾസ് 21, 22, 25 വകുപ്പുകൾ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്.
t6iti