ഭാര്യയ്ക്ക് പരപുരുഷ ബന്ധം; ഫേസ്ബുക്ക് ലൈവിൽ ആരോപണം ഉന്നയിച്ച് പ്രവാസി ആത്മഹത്യ ചെയ്തു


ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതിന് ശേഷം പ്രവാസി മലയാളി ആത്മഹത്യ ചെയ്തു. ന്യൂസിലൻഡിൽ ജോലിചെയ്തുവന്നിരുന്ന ബൈജു രാജാണ് കായംകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയത്. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതിനൊപ്പം ആത്മഹത്യാക്കുറിപ്പും ബൈജു ഈമെയിൽ വഴി പല സുഹൃത്തുക്കൾക്കും അയച്ചിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും, പണം മുഴുവനും ഭാര്യയും ഭാര്യാ വീട്ടുകാരും കൈക്കലാക്കി എന്നുമാണ് ബൈജുവിന്റെ ആരോപണം. ഭാര്യയും കാമുകൻ എന്ന് ആരോപിക്കുന്ന വ്യക്തിയുമായുള്ള വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും ബൈജു പുറത്തുവിട്ടിരുന്നു. തന്റെ എല്ലാമായിരുന്ന കുഞ്ഞിനെയും തന്നിൽ നിന്നും അകറ്റി എന്നും ഇയാൾ പറയുന്നു. ഈ വീഡിയോ പുറത്തുവരുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ലെന്ന മുഖവുരയുമായാണ് ബൈജു ഫേസ്ബുക്ക് പോസ്റ്റിട്ടത്. നാട്ടിലെ സ്ഥിര നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോൾ അവരെല്ലാം ചേർന്ന് ആട്ടി പുറത്താക്കി എന്നും ഇയാൾ പറഞ്ഞു.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എൻ്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എൻ്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എൻ്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.  വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്പോർട്ട് നമ്പർ, അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്ട്രേഷൻ നമ്പർ, ജോലി സ്ഥലത്തെ വിലാസം, വീടിന്റെ വിലാസം, നാട്ടിലെ വീടിന്റെ വിലാസം ഇതൊക്കെ വളരെ കൃത്യമായി ആത്മഹത്യാക്കുറിപ്പിൽ ചേർത്തിട്ടുണ്ടായിരുന്നു.

article-image

wtw4t

You might also like

Most Viewed