കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോയെന്ന് അറിയാത്ത സാഹചര്യം; പി.എം.എ സലാം
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോയെന്ന് അറിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സലാം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ തമിഴ്നാട് മുഖ്യമന്ത്രി പിന്‍വലിച്ചു. പശ്ചിമ ബംഗാളിലും അതുപോലെ തന്നെയാണ്. ആണാണ് മുഖ്യമന്ത്രിയെങ്കിൽ എങ്ങനെ ഭരിക്കണമെന്ന് സ്റ്റാലിന്‍ തീരുമാനിക്കുന്നു. പെണ്ണാണ് മുഖ്യമന്ത്രിയെങ്കിൽ എങ്ങനെ വേണമെന്ന് മമത ബാനർജി കാണിച്ചുതന്നു.
പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളതെന്നും സലാം പറഞ്ഞു.
35w35