കൊച്ചി നഗരവികസനം; മെട്രോപൊളിറ്റൻ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി നഗരവികസനത്തിനായി മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. മുംബൈയ്ക്കും ഡൽഹിക്കും സമാനമായി കൊച്ചിക്കും ഒരു മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കൊച്ചി കോർപറേഷനും ജില്ലാ ഭരണകൂടവും അടക്കമുള്ളവ പ്രത്യേക സംവിധാനമായാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. അതിനാൽ നഗരവികസനത്തിന് ഏകീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ട് നെടുമ്പാശേരി സ്വദേശികളാണ് കോടതിയെ സമീപിച്ചത്.
dr