ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും
ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും. മുഴുവന്‍ പഞ്ചായത്തിലും പകല്‍സമയത്ത് പന്തം കൊളുത്തി പ്രതിഷേധിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ പ്രതിഷേധിച്ചാണ് കരിദിനാചരണമെന്ന് യുഡിഎഫ് അറിയിച്ചു.
ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തേയും കുറിച്ച് കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയാനാണ് തീരുമാനം.നിയമസഭാ സ്പീക്കര്‍ക്കെതിരേയും യുഡിഎഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്റെ ആരാച്ചാരാണ് സ്പീക്കര്‍. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി നിയമസഭാ സ്പീക്കറെ വരുതിയിലാഴ്ത്തിയെന്ന് ഹസന്‍ ആരോപിച്ചു. പാര്‍ലമെന്റി മോദി സ്വീകരിക്കുന്ന അതേ സമീപനമാണ് പിണറായി നിയമസഭയില്‍ സ്വീകരിക്കുന്നതെന്നും യുഡിഎഫ് വിമര്‍ശിച്ചു.
rydry