യുവകഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു


യുവകഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.

മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങൾ‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാര ചടങ്ങുകൾ‍ സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരിൽ‍ വ്യാഴാഴ്ച രാവിലെ നടക്കും.

article-image

ftuu

You might also like

Most Viewed