ഇന്ന് ലോക ജലദിനം
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.
ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ് സാധ്യമല്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്. മഹാനദികൾ ഇന്ന് മാലിന്യക്കൂന്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെടുന്നു. കുടിവെള്ളം അമൂല്യമാണെന്നത് നാം മറക്കരുത്. ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമിപ്പിക്കുന്നത്.
നമുക്ക് ആശ്രയിക്കാനുള്ളത് മഴയെ മാത്രമാണ്. മഴവെള്ളം ഒരുതുള്ളി പോലും കളയരുതെന്ന നിഷ്കർഷത നാം പുലർത്തണം. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ജലം അനിവാര്യമാണ്.
yrty