ആലപ്പുഴയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീംകോടതി


ആലപ്പുഴയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീംകോടതി. പൂർണമായി പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഇതുസംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ചക്കകം നൽകണമെന്നും കോടതി നിർദേശിച്ചു.തീരദേശനിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ടിന്‍റെ 11 ഏക്കറിലെ 54 കോട്ടേജുകളാണ് പൊളിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. 

കോവിഡ് വ്യാപന സാഹചര്യത്തിൽ പൊളിക്കൽ നടപടി വൈകിയെന്നായിരുന്നു സർക്കാർ സത്യവാങ്മൂലം നൽകിയത്. തുടർന്ന് മാർച്ച് 28നകം പൊളിച്ചു നീക്കണമെന്ന് ഫെബ്രുവരി 24ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. പുനരുപയോഗ സാധ്യതയുള്ളവ മാറ്റിയ ശേഷം ചുറ്റുമുള്ള കായലുകളിൽ മാലിന്യ പ്രശ്നം ഉണ്ടാകാത്ത രീതിയിലാണ് പൊളിക്കൽ നടപടികൾ. അതിനാലാണ് വൈകുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒരു കാരണവശാലും ഇനി സമയം കൂട്ടി നൽകൽ സാധ്യമല്ലെന്നാണ് കോടതി ഇന്ന് പറഞ്ഞിരിക്കുന്നത്. 54 കോട്ടേജുകളിൽ 34 എണ്ണമാണ് പൊളിച്ചത്.

article-image

rtrtu

You might also like

Most Viewed