പ്രതിപക്ഷ പ്രതിഷേധം: സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം മുപ്പത് വരെ നടക്കേണ്ടിയിരുന്ന സഭാ സമ്മേളനമാണ് വെട്ടിച്ചുരുക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി പതിനൊന്ന് മണിയോടെ സഭ പിരിഞ്ഞു. നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ സഭ വെട്ടിച്ചുരുക്കേണ്ടതില്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇന്ന് സഭയ്ക്കകത്ത് അനിശ്ചിതകാല സത്യാഗ്രഹം ഉള്‍പ്പടെ ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
ബജറ്റ് സംബന്ധിച്ച പ്രധാന ബില്ലുകളായ ധനവിനിയോഗ ബില്‍ ഉള്‍പ്പടെ പാസായി. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്‍, ഉമ തോമസ്, എകെഎം അഷ്‌റഫ് എന്നീ എംഎല്‍എമാരാണ് സഭയില്‍ സത്യാഗ്രഹം ആരംഭിച്ചത്. സര്‍ക്കാര്‍ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ പ്രതികരിച്ചു.
fgcfgdfg