ഷാഫി പറമ്പിനെതിരായ പരാമർശം പിൻവലിച്ച് സ്പീക്കർ എ.എൻ ഷംസീർ
ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ എ.എൻ. ഷംസീർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്നപരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്.
ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്. പ്രതിപക്ഷം നിയമസഭയിൽ സാമാന്തര സഭ ചേർന്നത് അത്ഭുതപ്പെടുത്തി. മുതിർന്ന അംഗങ്ങൾ തന്നെ മുൻകൈ എടുത്ത് നടത്തിയ സാമാന്തര സഭ സമ്മേളനം ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകും. അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു.
qeawrra