ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച തന്നെ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ. രാജയുടെ വിജയമാണ് ഹൈക്കോടതി അസാധുവാക്കിയത്.
രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് പരാതി നൽകിയത്. എ. രാജ ക്രൈസ്തവ വിഭാഗക്കാരനാണെന്നും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
xhgfh