തിരുവനന്തപുരം നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറ്റൂർ മൂലവിളാകം ജംഗഷനിൽ വെച്ച് 49കാരി അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ഈ സമയത്ത് തന്നെ സഹായത്തിനായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു.
ആംബുലൻസ് അടക്കമുള്ള സഹായം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നൽകാൻ പേട്ട പൊലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.
ery5ery