ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കോട്ടയം കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കോട്ടയം കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ആയുർവേദ ഡോക്ടർ കൂടിയാണ് ഇദ്ദേഹം. സാമവേദം സമ്പൂർണമായി ഹൃദിസ്‌ഥമാക്കിയ അപൂർവ വ്യക്തിത്വമാണ് ശിവകരൻ നമ്പൂതിരി. വേദരത്നം പദവിയും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
dh