സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഐഎം
![സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഐഎം സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഐഎം](https://www.4pmnewsonline.com/admin/post/upload/A_VJmaXBceC5_2023-03-17_1679042417resized_pic.jpg)
സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർക്കും എതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പൊലീസിൽ പരാതി നൽകിയത്.
വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും തളിപ്പറമ്പ് പൊലീസിന് പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി കിട്ടിയിട്ടുണ്ടെന്നും നിയമോപദേശം കിട്ടിയ ശേഷം കേസെടുക്കുമെന്നും തളിപ്പറമ്പ് എസ്എച്ച്ഒ കെ ദിനേശൻ അറിയിച്ചു.
wet5est